തിരുവനന്തപുരം: ഇരിങ്ങാലക്കുടയില്‍ മികച്ച വിജയം നേടുമെന്ന് ജേക്കബ് തോമസ്. വിജയം ഉറപ്പാണ്. അഴിമതിക്കെതിരായ പ്രതിച്ഛായ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. ജയിച്ചാലും തോറ്റാലും ഇരിങ്ങാലക്കുടയില്‍ ഉണ്ടാകുമെന്നും ജേക്കബ് തോമസ് പ്രതികരിച്ചു.
അതേസമയം, കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു. 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കും. കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തും പത്തനംതിട്ടയിലെ കോന്നിയിലുമാണ് സുരേന്ദ്രന് ജനവിധി തേടുന്നത്. മെട്രോമാന് ഇ.ശ്രീധരന് പാലക്കാടും മത്സരിക്കും. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
Discussion about this post