ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതില്‍ ബിജെപി നേതാക്കള്‍ക്ക് നന്ദി പറഞ്ഞ് നടി ഖുശ്ബു സുന്ദര്‍. തനിക്ക് അവസരം തന്നതില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നുവെന്ന് ഖുശ്ബു പറഞ്ഞു.
വിജയിക്കാന്‍ കഠിനമായി പരിശ്രമിക്കുമെന്ന് ഉറപ്പു നല്‍കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ട്വിറ്ററിലൂടെയാണ് ഖുശ്ബു നേതാക്കള്‍ക്ക് നന്ദി പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി കേന്ദ്ര നേതൃത്വത്തിനും പ്രത്യേകം നന്ദി പറഞ്ഞു. ഒരിക്കലും പിന്നോട്ടുപോകില്ലെന്ന് പ്രധാനമന്ത്രിയോട് ട്വിറ്ററിലൂടെ ഖുശ്ബു പറഞ്ഞു.
Discussion about this post