തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ വരുത്തി പിണറായി സര്‍ക്കാര്‍. ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ മുഴുവന്‍ വിജയിപ്പിക്കാന്‍ തീരുമാനമായി. 11-ാം ക്ലാസ് പരീക്ഷയെക്കുറിച്ച് പിന്നീട് തീരുമാനിക്കും. ഇപ്പോള്‍ 8-ാം ക്ലാസ് വരെ എല്ലാവരെയും ജയിപ്പിക്കുന്ന സംവിധാനമുണ്ട്. നിബന്ധനകള്‍ക്കു വിധേയമായി 9-ാം ക്ലാസിലും ഇതു നടപ്പാക്കും.
ഓണ്‍ലൈന്‍ ക്ലാസിലെ ഹാജര്‍ ഉള്‍പ്പെടെ പരിഗണിച്ചായിരിക്കും തീരുമാനം. കഴിഞ്ഞവര്‍ഷം ഒന്ന്, രണ്ട് ടേം പരീക്ഷകളുടെ മാര്‍ക്ക് കണക്കിലെടുത്തായിരുന്നു 9-ാം ക്ലാസിലെ വിജയികളെ തീരുമാനിച്ചത്. ഇത്തവണ ടേം പരീക്ഷകള്‍ പോലും നടത്താനായില്ല.
Discussion about this post