തിരുവനന്തപുരം: ന്യുമോണിയ ബാധിതനായി ചികിത്സയിലായിരുന്ന സുരേഷ് ഗോപി ഇന്ന് ആശുപത്രി വിടും. ഇന്ന് ഉച്ചയോടെ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യാനാണ് സാദ്ധ്യത. തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയാണ് സുരേഷ് ഗോപി.
നിലവിൽ പത്ത് ദിവസത്തെ വിശ്രമമാണ് സുരേഷ് ഗോപിക്ക് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് സുരേഷ് ഗോപി തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയാകുന്നത്. അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലവും നെഗറ്റീവാണ്.
ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ പാപ്പന്റെ ലൊക്കേഷനില്‍ നിന്നായിരുന്നു സുരേഷ് ഗോപിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Discussion about this post