തിരുവനന്തപുരം: ത്രിപുരയിൽ ദശാബ്ദങ്ങൾ നീണ്ടു നിന്ന കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപിയെ ചരിത്ര വിജയത്തിലെത്തിച്ച നേതാവ് ബിപ്ലബ് കുമാർ ദേബ് ഇന്ന് തിരുവനന്തപുരത്ത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകാനാണ് ത്രിപുര മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്തെത്തുന്നത്.
തിരുവനന്തപുരം, വട്ടിയൂർക്കാട്, കാട്ടാക്കട, അരുവിക്കര മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കണ്വഷനുകളിൽ അദ്ദേഹം പങ്കെടുക്കും. ബിപ്ലബ് കുമാറിന്റെ സന്ദർശനത്തിന്റെ ആവേശത്തിലാണ് തിരുവനന്തപുരത്തെ ബിജെപി പ്രവർത്തകർ.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ് നാഥ് സിംഗ്, സ്മൃതി ഇറാനി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ ദേശീയ നേതാക്കളുടെ നീണ്ട നിര തന്നെ വരും ദിവസങ്ങളിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കേരളത്തിൽ എത്തും.
Discussion about this post