ഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മഹാരാഷ്ട്രയില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ദിലീപ് ഗാന്ധി കൊവിഡ് ബാധിച്ച് മരിച്ചു. 69കാരനായ അദ്ദേഹം ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ചൊവ്വാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വെന്റിലേറ്ററിലേക്ക് മാറ്റി. ബുധനാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. വാജ്പേയി സര്‍ക്കാരില്‍ 2003-ല്‍ ഷിപ്പിംഗ് മന്ത്രാലയ സഹമന്ത്രിയായിരുന്നു. മഹാരാഷ്ട്രയിലെ അഹമ്മദ്നഗറില്‍ നിന്ന് മൂന്നുതവണ ലോക്സഭാംഗമായി. 2019ല്‍ മത്സരിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ അനുശോചിച്ചു.
Discussion about this post