പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്ക് സിപിഎം സീറ്റ് നല്‍കാത്തതിനെ പരിഹസിച്ച് സന്ദീപ് വാര്യര്‍. തെറ്റ് ചെയ്തിട്ടില്ലായെന്ന് പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തിയിട്ടും പികെ ശശിക്ക് സീറ്റ് നിഷേധിച്ചത് ശരിയായില്ല. അദേഹത്തിന് സീറ്റ് നല്‍കാത്തത് എന്തുകൊണ്ടാണെന്ന് അണികളോട് സിപിഎം വിശദീകരിക്കണമെന്നും ഷൊര്‍ണൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികൂടിയായ സന്ദീപ് പറഞ്ഞു.
തനിക്ക് നേരെ പികെ ശശി എംഎല്‍എ ലൈംഗിക അതിക്രമം നടത്തി എന്ന് പരാതിയുമായി വനിതാ നേതാവ് രംഗത്തുവന്നിരുന്നു. ജില്ലാ നേതൃത്വത്തിന് മുന്നില്‍ ആദ്യമെത്തിയ പരാതിയില്‍ നടപടിയൊന്നും ഉണ്ടാവാതിരുന്നതോടെ യുവതി സംസ്ഥാന നേതൃത്വത്തേയും കേന്ദ്ര നേതൃത്വത്തേയും പരാതിയുമായി സമീപിച്ചു. ഇതോടെ വിഷയം വിവാദമായി. തുടര്‍ന്നാണ് സിപിഎം പരാതി അന്വേഷിക്കുന്നതിന് മന്ത്രി എകെ ബാലനേയും പികെ ശ്രീമതിയേയും അംഗമായ അന്വേഷണ കമ്മീഷനെ നിയോഗച്ചത്. എന്നാല്‍ പരാതിക്കാരി ഉന്നയിക്കുന്നയത്ര തീവ്രത അതിക്രമത്തിന് ഇല്ലെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍.
Discussion about this post