കാഠ്മണ്ഡു : ഭാരത് ബയോടെക്കിന്റെ കാെവിഡ് പ്രതിരോധ വാക്സിന് കൊവാക്സിന് അടിയന്തര അനുമതി നല്കി കൂടുതല്‍ രാജ്യങ്ങള്‍. കൊവാക്സിന് കാെറോണ പ്രതിരോധത്തില്‍ 81 ശതമാനം ഫലപ്രദമാണെന്ന് ഇന്ത്യയില്‍ ഏറ്റവും ഒടുവില്‍ നടന്ന പരീക്ഷണ ഫലങ്ങളില്‍ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ അയല്‍രാജ്യമായ നേപ്പാള്‍ കൊവാക്സിന് അടിയന്തര അനുമതി നല്‍കിയത്.
കൊവാക്സിന് അടിയന്തര ഉപയോഗ അനുമതി നല്കുന്ന മൂന്നാമത്തെ രാജ്യമാണ് നേപ്പാള്‍. ജനുവരിയില്‍ ഇന്ത്യയും ഈ മാസം ആദ്യം സിംബാബ് വെയും വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. ഉപാധികളോടെയാണ് അനുമതി നല്‍കിയതെന്ന് നേപ്പാള്‍ ഡ്രഗ് അഡ്മിനിസ്ട്രേഷന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഇതുവരെ 2.3 മില്യന്‍ ഡോസ് വാക്സിനുകള്‍ നേപ്പാളിന് ഇന്ത്യ നല്‍കിയിട്ടുണ്ട്. കൊവിഷീല്‍ഡ് വാക്സിനുകളാണ് നല്‍കിയത്. ഇതില്‍ ഒരു മില്യണ്‍ വാക്സിന് മൈത്രി നയത്തിന്റെ ഭാഗമായി ഇന്ത്യയുടെ സമ്മാനമായിരുന്നു. ഇതിലധികവും കൊറോണ മുന്നണി പോരാളികള്‍ക്കും നേപ്പാളിന്റെ ജനസംഖ്യയില്‍ 8.73 ശതമാനം വരുന്ന 60 വയസിന് മുകളിലുള്ളവര്‍ക്കുമാണ് നല്‍കിയത്.
Discussion about this post