ഡല്‍ഹി: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ജാമ്യം ഉടന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സുപ്രീംകോടതിയില്‍ അപേക്ഷ നൽകി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി). സര്‍ക്കാരിലെ സ്വാധീനം ഉപയോഗിച്ച് ശിവശങ്കര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ഇഡി കോടതിയെ അറിയിച്ചു.
ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തേയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ശിവശങ്കര്‍ അടക്കമുള്ളവര്‍ക്ക് സുപ്രീംകോടതി നോട്ടിസ് നല്‍കിയിരുന്നു. പിന്നലെയാണ് അടിയന്തരമായി ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി വീണ്ടും അപേക്ഷ നല്‍കിയത്. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശിവശങ്കര്‍ വ്യാജ തെളിവുകള്‍ ഉപയോഗിച്ച് അന്വേഷണത്തെ അട്ടിമറിക്കാനുള്ള നീക്കം നടത്തുന്നു. സര്‍ക്കാരിലെ സ്വാധീനം ഉപയോഗിച്ചാണ് ഈ നീക്കം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കാന്‍ നീക്കം നടത്തുന്നതായും അപേക്ഷയില്‍ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കേസ് എടുത്തത് ഇതിന്റെ ഭാഗമെന്നും ഇഡി ചൂണ്ടാക്കാട്ടി. നിയമവാഴ്ച ഉറപ്പാക്കാനുള്ള നീക്കത്തിന് സര്‍ക്കാര്‍ തന്നെ തടസം നില്‍ക്കുന്നുവെന്നും അപേക്ഷയിലുണ്ട്.
Discussion about this post