തിരുവനന്തപുരം: കോണ്‍ഗ്രസ് (ബി) ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര് ബാലകൃഷ്ണ പിള്ള ഗുരുതരാവസ്ഥയില്‍. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊട്ടാരക്കര വിജയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.
കേരള സ്റ്റേറ്റ് വെല്‍ഫെയര്‍ കോര്പ്പറേഷന് ഫോര്‍ ഫോര്‍വേഡ് കമ്മ്യൂണിറ്റീസ് ലിമിറ്റഡിന്റെ ചെയര്‍മാനാണ്. നടനും എംഎല്‍എയുമായ ബി ഗണേഷ് കുമാറാണ് മകന്. പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഗണേഷ് കുമാറിന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് പ്രചാരണരംഗത്തിറങ്ങിയത് ബാലകൃഷ്ണപിള്ളയായിരുന്നു.
Discussion about this post