കൊച്ചി:കൊറോണ നിയന്ത്രണങ്ങളിൽ കേന്ദ്രസർക്കിരിന് പരാജയമെന്ന് നിരന്തരം ആരോപണം ഉന്നയിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യാതൊരു മുൻകരുതലുമില്ലാതെയാണ് തെരഞ്ഞെടുപ്പ് പ്രാചാരണങ്ങളിൽ പങ്കെടുക്കുന്നത്. കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളൽ ചർച്ചയാകുന്നത്.
മാസ്ക്കില്ലാതെയാണ് പ്രചാരണ വേദികളിൽ ആൾക്കൂട്ടവും എത്തുന്നത്.സാമൂഹിക അകലവും പാലിക്കുന്നില്ല. മാസ്ക്കില്ലതായെ ചെറിയ കുട്ടികളെയും തെരഞ്ഞടുപ്പ് പ്രചാരണവേദികളിൽ കാണാവുന്നതാണ്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹത്തിൽ ഉയരുന്നത്.
എറണാകുളം സെന്റ് തെരേസാസ് കോളേജിൽ വിദ്യാർഥിനികളുമായുള്ള മുഖാമുഖം പരിപാടിയിലും രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നു. ആദ്യ യോഗം ഗോശ്രീ ജംക്‌ഷനിലായിരുന്നു. ഗോശ്രീ ജംക്‌ഷനിലും, റോ റോ ജങ്കാറിലും വെളി മൈതാനത്തും പൊതുയോഗങ്ങൾ നടന്നു.
ഇടക്കൊച്ചി കച്ചേരിപ്പടിയിൽ രാഹുലിൻറെ വാഹനവ്യൂഹത്തിന് ചുറ്റും വൻ ജനക്കൂട്ടമായിരുന്നു .ആലപ്പുഴ ജില്ലയിലെ അരൂരിലും രാഹുൽയോഗത്തിൽ പങ്കെടുത്തു. സാനിറ്റൈസറും മാസ്ക്കുമില്ലാതെ വഴിയരികിലെ ബേക്കറിയിൽ കയറി ബിസ്കറ്റും ജിലേബിയും രുചിച്ചാണ് രാഹുൽ നടന്നു നീങ്ങിയത്. വയലാർ കവലയിൽ യോഗത്തിന് ശേഷം അരൂരിലെ കയർസംഘത്തിൽ കയറി തൊഴിലാളികളോടു സംസാരിച്ചു. ആലപ്പുഴയിലെത്തിയപ്പോൾ അകമ്പടിക്കാരുടെ എണ്ണം കൂടി.
Discussion about this post