പത്തനംതിട്ട: മദ്യപിച്ചെത്തിയെ എസ് ഐയും പൊലീസ് ഉദ്യോഗസ്ഥരുമായി തമ്മിൽ തല്ല്. പത്തനംതിട്ട എ ആർ ക്യാമ്പിലാണ് പൊലീസിന് നാണക്കേടുണ്ടാക്കിയ സംഭവം.
മദ്യപിച്ചെത്തിയ ഡോഗ് സ്ക്വാഡിലെ എസ്.ഐ ജയകുമാർ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ തല്ലിയതോടെയാണ് ഉദ്യോഗസ്ഥർ തമ്മിൽ സംഘർഷമുണ്ടായത് എന്നാണ് റിപ്പോർട്ട്. ഡോഗ് സ്ക്വാഡ് എസ്ഐ ജയകുമാർ മുമ്പും തല്ലു കേസിൽ നടപടി നേരിട്ടയാളാണ് എന്ന് പൊലീസുകാർ പറയുന്നു.
സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ചിനോട് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് തേടി. ഇതിനു മുമ്പും ക്യാമ്പിൽ പൊലീസുകാർ തമ്മിൽ തല്ലുണ്ടായിട്ടുള്ളതായി ഉദ്യോഗസ്ഥർ പറയുന്നു.
Discussion about this post