തിരുവനന്തപുരം: സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകൾ പരിശോധിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി. ജില്ല ഭരണാധികളായ കലക്ടർമാർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയാണ്.
ഇരട്ട വോട്ട് സംബന്ധിച്ച മുഴുവൻ പരാതികളും ഒരുമിച്ച് പരിശോധിക്കാനാണ് നിർദേശം. 140 മണ്ഡലങ്ങളിലും ഇരട്ടവോട്ട് ഉണ്ടോ എന്ന് പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ച് പരിശോധിക്കണമെന്നും , വ്യാഴാഴ്ചക്കുള്ളിൽ പ്രത്യേക സോഫ്റ്റവെയർ ഉപയോഗിച്ചുള്ള പരിശോധന പൂർത്തിയാക്കനാമെന്നുമാണ് നിർദ്ദേശിച്ചിരിക്കുന്നത്.
ഇരട്ട വോട്ടർമാരുടെ പ്രത്യേക പട്ടിക തയാറാക്കുകയും, ഈ പട്ടിക ഇരട്ട വോട്ടർമാരെ ശ്രദ്ധിക്കാനായി രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറുകയും, ഇരട്ട വോട്ടുള്ളവരെ പോളിങ് ഉദ്യോഗസ്ഥർ നേരിട്ടുകാണുകയും വിവരം അറിയിക്കുകയും ചെയ്യണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശിക്കുന്നു.
കൈയിൽ പുരട്ടിയ മഷി പൂർണമായും ഉണങ്ങുംവരെ ഇരട്ടവോട്ടുള്ളവർ പോളിങ് ബൂത്തിലുണ്ടാവണം. മഷി മായ്ച്ച് രണ്ടാമതും വോട്ട് ചെയ്യുന്നത് തടയാൻ വേണ്ടിയാണ് നടപടിയെന്നും കലക്ടർമാർക്ക് അയച്ച കത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറയുന്നു.
Discussion about this post