തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്ക് പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലുമായി ഉണ്ടായിരുന്ന ഇരട്ടവോട്ട് അപേക്ഷ കൊടുത്തിട്ടും നീക്കം ചെയ്തില്ലെന്ന് ആക്ഷേപം. കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായ എസ്.എസ്.ലാലിനും വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഇരട്ട വോട്ടുണ്ട്. ആദ്യപേര് ഒഴിവാക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടെന്ന് എസ്.എസ്. ലാല്‍ പറഞ്ഞു.
കേരളത്തിലെ ഇരട്ട/വ്യാജ വോട്ടുകൾ മരവിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ഒരാഴ്ചയ്ക്കകം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ നേതൃത്വം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.
Discussion about this post