കൊച്ചി: എറണാകുളം ഉദയം പേരൂർ നടക്കാവിൽ വാടക വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കള്ളനോട്ട് പിടികൂടി. കള്ളനോട്ട് ഇടപാട് നടക്കുന്നുണ്ടെന്ന വിവരം കിട്ടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 2000 രൂപയുടെ 86 കള്ളനോട്ട് കണ്ടെത്തിയത്. സംഭവത്തില് ഇരുമ്പനം സ്വദേശി പ്രിയങ്കൻ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.
തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇത്രയും കള്ളനോട്ട് പിടികൂടിയത് ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. മറ്റാരെങ്കിലും കള്ളനോട്ട് ഇടപാടില് ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പ്രതിയെ ചോദ്യം ചെയ്തശേഷം അന്വേഷണം വിപൂലീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.












