കോഴിക്കോട്: സര്‍വേഫലങ്ങളില്‍ യു.ഡി.എഫിന് ആശങ്കയില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നൂനൂറ് സീറ്റെങ്കിലും നേടുമെന്നും കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ പൂര്‍ണ്ണ തൃപ്തിയില്ല. അതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും പരാതികള്‍ പറയേണ്ട വേദിയില്‍ അവതരിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വടകരയിലെ കെ കെ രമയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ യാതൊരു എതിര്‍പ്പുമില്ല. രമയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. രമ സ്ഥാനാര്‍ത്ഥി ആകണമെന്ന് താന്‍ നേരത്തെ ആഗ്രഹിച്ചിരുന്നതായും മുല്ലപ്പള്ളി വ്യക്തമാക്കി. സുകുമാരന്‍ നായര്‍ പൊറുത്താലും പിണറായിയോട് നായര്‍ സമുദായം പൊറുക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Discussion about this post