ഡൽഹി : ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലെ ഐ.സി.യു വാര്‍ഡില്‍ വന്‍ തീപിടുത്തമുണ്ടായി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത് . ഐ.സി.യുവിലെ അറുപതോളം രോഗികളെ മറ്റ് വാര്‍ഡുകളിലേക്ക് മാറ്റിയെന്നും ,
അപകടത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആശുപത്രിയുടെ മൂന്നാം വാര്‍ഡില്‍ രാവിലെ 6.35 ഓടെയാണ് തീപിടുത്തമുണ്ടായത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും ആശുപത്രി ജീവനക്കാരും ചേര്‍ന്നാണ് ഇവിടെ ചികിത്സയിലുണ്ടായിരുന്ന രോഗികളെ രക്ഷപ്പെടുത്തിയത്.
Discussion about this post