പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ കേരളത്തില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കോന്നിയില്‍ എത്തി. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ഇത് രണ്ടാം തവണയാണ് അദ്ദേഹം കേരളത്തില്‍ എത്തുന്നത്. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ഹെലികോപ്ടറില്‍ വന്നിറങ്ങിയ ശേഷം റോഡ് മാര്‍ഗമാണ് കോന്നിയിലെ പരിപാടി നടക്കുന്ന സ്ഥലത്തേയ്ക്ക് എത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് വന്‍ സുരക്ഷയാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കോന്നിയിലെ സ്ഥാനാര്‍ത്ഥി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് . ബിജെപിക്ക് വന്‍ വിജയ പ്രതീക്ഷയുള്ള മണ്ഡലം കൂടിയാണ് കോന്നി. കഴിഞ്ഞ ലോക സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്നും നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോന്നിയില്‍ നിന്നും അദ്ദേഹം മത്സരിച്ചിരുന്നു.
കോന്നിയിലെ പ്രചാരണത്തിന് ശേഷം അദ്ദേഹം തിരുവനന്തപുരത്തേയ്ക്ക് തിരിക്കും. അവിടെ നിന്ന് വൈകിട്ടോടെ നാഗര്‍കോവിലിലേക്ക് പോകും.
Discussion about this post