ഡൽഹി: ഇന്ത്യയിലെ സംഭവ വികാസങ്ങളിൽ അമേരിക്കൻ ഇടപെടൽ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിലെ സംഭവവികാസങ്ങളെ കുറിച്ച് അമേരിക്ക മൗനം പാലിക്കുകയാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്.
മുന്‍ യുഎസ് അംബാസഡര്‍ നിക്കോളാസ് ബേണ്‍സുമായി നടത്തിയ ഓണ്‍ലൈന്‍ സംവാദത്തിലായിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവന. കോൺഗ്രസ് ഉൾപ്പെടെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ബിജെപിയോട് തോൽക്കുകയാണെന്ന് സംവാദത്തിൽ രാഹുൽ സമ്മതിച്ചു. ബിഎസ്പി, എസ്പി, എൻസിപി എന്നിവരും രാജ്യത്ത് തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
രാജ്യത്തെ സ്ഥാപനങ്ങൾ മുഴുവൻ ബിജെപി പിടിച്ചെടുക്കുകയാണെന്നും ഇന്ത്യ ഇന്ന് കാണുന്നത് സാമ്പത്തിക മേഖലയിലും മാധ്യമ രംഗത്തും ഉൾപ്പെടെ കാവി പാർട്ടിയുടെ മേധാവിത്വമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പുകളിൽ വിജയിക്കണമെങ്കിൽ സ്ഥാപന സംവിധാനങ്ങളും നീതിപീഠവും മാധ്യമങ്ങളും പിന്തുണയ്ക്കണം. രാഷ്ട്രീയ സംവിധാനങ്ങളെ നിയന്ത്രിക്കാൻ പണം വേണം. ദൗർഭാഗ്യവശാൽ കോൺഗ്രസിന് ഇന്ന് ഇവയൊന്നുമില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.










