ഇന്‍ഡോര്‍: ഗര്‍ഭിണിയായതോടെ ഭര്‍ത്താവ് മുസ്ലീം ആയെന്ന പരാതിയുമായി യുവതി രംഗത്ത്. മധ്യപ്രദേശിലെ ഇന്‍ഡോറിന് സമീപം ദ്വാരകപുരിയിലാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്. യഥാര്‍ഥ വിവരം മറച്ചുവെച്ച് വിവാഹം കഴിച്ചു വഞ്ചിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
ജിം പരിശീലകനായ ഭര്‍ത്താവ് ഗബ്ബാര്‍ എന്ന പേരിലാണ് ആദ്യമായി പരിചയപ്പെട്ടതും, പിന്നീട് തങ്ങള്‍ അടുപ്പത്തിലായെന്നും യുവതി പറയുന്നു. അതിനുശേഷം വിവാഹിതരാകുകയും ചെയ്തു. എന്നാല്‍ ഗര്‍ഭിണിയായതോടെ, ആശുപത്രിയില്‍ എത്തിയപ്പോള്‍ അധികൃതര്‍ ഭര്‍ത്താവിന്റെ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടു. ഭര്‍ത്താവ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയതോടെയാണ്, അദ്ദേഹത്തിന്റെ പേര് മുസ്തഫയാണെന്ന് യുവതിക്ക് മനസിലായത്. ഇതേത്തുടര്‍ന്ന് ആണ് പരാതിയുമായി അവര്‍ പോലീസിനെ സമീപിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുസ്തഫയ്ക്കെതിരെ മധ്യപ്രദേശ് ധര്‍മ്മ സ്വാന്തന്ത്രത അധിക്യം 2020-ലെ വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒരു വര്‍ഷം മുമ്പ് ഒരു ജന്മദിനാഘോഷത്തിനിടയിലാണ് പ്രതിയും യുവതിയും തമ്മില്‍ പരിചയപ്പെടുന്നത്. അന്ന് ഗബ്ബാര്‍ എന്നാണ് പേരെന്നും ജിം പരിശീലകനാണെന്നും യുവതിയോട് ഇയാള്‍ പറഞ്ഞു. പിന്നീട് ഇവരുടെ പരിചയം പ്രണയമായി മാറുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഭാര്യയെ ബന്ധു വീടുകളിലേക്കു കൊണ്ടുപോകാന്‍ യുവാവ് തയ്യാറായതുമില്ല. എന്നാല്‍ യുവതി ഗര്‍ഭിണിയായതോടെയാണ് യുവാവ് മറച്ചുവെച്ച വിവരങ്ങള്‍ പുറത്തു വന്നത്.
സംഭവം വിവാദമായതോടെ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനു മുന്നില്‍ അവര്‍ മുദ്രാവാക്യം വിളികളുമായി എത്തി. പ്രതിക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാണ് അവരുടെ ആവശ്യം. വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിയ്ക്കെതിരെ കേസെടുത്തതായും, മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തിട്ടുള്ളതായി പൊലീസ് പറയുന്നു.
മറ്റൊരു സംഭവത്തില്‍, ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള 25 കാരനായ സ്വകാര്യ ട്യൂഷന് അദ്ധ്യാപകന് തന്റെ 18 വയസുള്ള വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തിന് സമ്മര്‍ദ്ദം ചെലുത്തിയതിന് അറസ്റ്റിലായി. ട്യൂഷന് ക്ലാസുകള്‍ എടുത്തിരുന്ന പ്രതി അമാന്‍, പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായി പ്രണയത്തിലാകുകയായിരുന്നു. ഇതോടെ തന്നോടൊപ്പം ഒളിച്ചോടാന്‍ അമാന്‍ വിദ്യാര്‍ഥിനിയോട് ആവശ്യപ്പെട്ടു. ഒരുമിച്ച് താമസിക്കാന്‍ വിവാഹം കഴിക്കണമെന്നും പ്രതി ആവശ്യപ്പെട്ടു. അതിനായി ഇസ്ലാം മതം സ്വീകരിക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിദ്യാര്‍ഥിനിയെ അമാന്‍ തട്ടിക്കൊണ്ടു പോയത്. പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് അമാനെ പിടികൂടിയത്. ഇന്ത്യന്‍ പീനല്‍ കോഡിലെയും മതപരിവര്‍ത്തന വിരുദ്ധ നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Discussion about this post