കക്കോടി: കോഴിക്കോട് കക്കോടി പഞ്ചായത്തിലെ മാതൃ ബന്ധു വിദ്യാശാല യു.പി സ്കൂളിലെ 131 എ ഓക്സിലറി പോളിങ് ബൂത്തിലെ വെളിച്ചക്കുറവ് മൂലം മേല്‍ക്കൂരയുടെ ഓടിളക്കി വെളിച്ചമുണ്ടാക്കിയാണ് തെരഞ്ഞെടുപ്പ് പ്രക്രിയയെ നാണിപ്പിക്കുന്ന തരത്തില്‍ വോട്ടര്‍മാര്‍ക്ക് വോട്ടുചെയ്യേണ്ടി വന്നത്.
വോട്ടെടുപ്പ് ആരംഭിച്ച രാവിലെ ഏഴു മണിയോടെ തന്നെ വെളിച്ചക്കുറവ് അനുഭവപ്പെട്ട വോട്ടര്‍മാര്‍ ബൂത്ത് കണ്‍വീനര്‍ എ.കെ. ബാബുവിനെയും ചെയര്മാന് മനോജ് ചീക്കപ്പറ്റയെയും പരാതി അറിയിച്ചതിനെ തുടര്‍ന്ന് പ്രിസൈഡിങ് ഓഫിസറെ വിവരം അറിയിച്ചു. കൃത്യമായി ചിഹ്നം കാണാന്‍ പ്രയാസമുള്ളതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മേല്‍ക്കൂരയിലെ ഓട് ഇളക്കാന്‍ തീരുമാനിച്ചു. വെളിച്ചം കിട്ടും വിധം ഓടിളക്കി മാറ്റിയാണ് പ്രശ്നം പരിഹരിച്ചത്
.
Discussion about this post