ലഖ്നൗ: ഹിന്ദുവെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മുസ്ലീമാക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ഉത്തർ പ്രദേശ് സ്വദേശിയായ അഫ്സൽ എന്ന ഇരുപത്തിയഞ്ചുകാരനാണ് ലൗ ജിഹാദ് നിരോധന നിയമം ഉൾപ്പെടെയുള്ളവ പ്രകാരം അറസ്റ്റിലായിരിക്കുന്നത്.
ഞായറാഴ്ചയായിരുന്നു പ്രതി പെൺകുട്ടിയുമായി നാടു വിട്ടത്. പതിവായി വീട്ടിലെത്തുന്ന സമയമായിട്ടും പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും ഡൽഹിയിലെ ഉസ്മാൻപുരിൽ നിന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.
തന്റെ പേര് അർമാൻ കോഹ്ലി എന്നാണെന്നും താൻ ഹിന്ദുവാണെന്നുമായിരുന്നു യുവാവ് പെൺകുട്ടിയോട് പറഞ്ഞിരുന്നത്. എന്നാൽ ഡൽഹിയിൽ എത്തിയതോടെ തന്റെ പേര് അഫ്സൽ എന്നാണെന്ന് യുവാവ് വെളിപ്പെടുത്തി. മതം മാറ്റാൻ വേണ്ടി ഇയാൾ കുട്ടിയെ ഒരു ബന്ധുവീട്ടിൽ എത്തിച്ചു. ആ സമയത്താണ് പൊലീസ് എത്തി ഇവരെ പിടികൂടിയത്.
മരപ്പണിക്കാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതും ലൗ ജിഹാദ് നിരോധന നിയമവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
Discussion about this post