ഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷന് യജ്ഞമാണ് ഇന്ത്യ സംഘടിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കണ്ടെത്തുന്ന വ്യക്തിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി.
”ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന് പദ്ധതിയാണ് ഇന്ത്യ സംഘടിപ്പിക്കുന്നത്. ഇത് നമ്മുടെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. ഈ ഘട്ടത്തില്‍ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കണ്ടെത്തുന്ന വ്യക്തിയായിട്ടാണ് മോദി നിലകൊള്ളുന്നത്.” കേന്ദ്രമന്ത്രി വ്യക്തമാക്കി.
”മുന്‍കരുതല്‍ പ്രധാനമാണെന്നത് ശരിയാണ്. എന്നാല്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. അതേ സമയം നൂറുശതമാനം മുന്‍കരുതല്‍ ഉറപ്പു വരുത്തേണ്ടതുണ്ട്. അതിനായി സര്‍ക്കാര്‍ നല്കുന്ന എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കണം.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post