ബംഗളൂരു: കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച്ച മുതല്‍ രാത്രികാല കര്‍ഫ്യു. ബംഗളൂരു ഉള്‍പ്പെടെയുള്ള ഏഴു നഗരങ്ങളിലാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അധികൃതരുടെ നടപടി.
കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താനായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടക സര്‍ക്കാര്‍ വിവിധ നഗരങ്ങളില്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ബംഗളുരുവിന് പുറമെ മൈസൂരു, മംഗളൂരു, കലബുര്‍ഗി, ബിദാര്‍, തുമക്കുരു, മണിപ്പാല്‍ തുടങ്ങിയ നഗരങ്ങളിലാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യ സര്‍വ്വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.
Discussion about this post