ഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണം 2024-ഓടെ പൂര്‍ത്തിയാക്കുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് ആലോക് കുമാര്‍. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഇപ്പോള്‍ ഞങ്ങളുടെ ശ്രദ്ധ അയോധ്യ മാത്രമാണ്. രാമക്ഷേത്രനിര്‍മ്മാണത്തിനായി നിരവധി പേര് സംഭാവനകളുമായി മുന്നോട്ടുവരുന്നുണ്ട്. 2024-നകം ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കും. അതുവരെ കാശി, മഥുര വിഷയങ്ങള്‍ ഉന്നയിക്കില്ല. അതിന് ശേഷം മാത്രം ഈ ആവശ്യങ്ങള്‍ കൂടിയാലോചിച്ച് തീരുമാനിക്കും,’ആലോക് കുമാര്‍ പറഞ്ഞു.
കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപ്പി മുസ്ലീം പള്ളിയുടെ നിര്‍മ്മാണത്തെപ്പറ്റി സര്‍വ്വെ നടത്താന്‍ ആര്‍ക്കിയോളജി വിഭാഗത്തിന് വാരണാസിയിലെ കോടതി നിര്‍ദേശം നല്കിയ സംഭവത്തിലും ആലോക് പ്രതികരിച്ചു. 2024 വരെ രാമക്ഷേത്രനിര്‍മ്മാണത്തില്‍ മാത്രമാകും ശ്രദ്ധയെന്നും കാശി വിഷയം അതിന് ശേഷം പരിഗണിക്കുമെന്നായിരുന്നു ആലോകിന്റെ പ്രതികരണം.
Discussion about this post