കോഴിക്കോട്: ബാലുശ്ശേരിയിലെ എല്‍ഡിഎഫ്- യുഡിഎഫ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കരുമല സ്വദേശികളായ മനോജ്, വിപിന്‍, നസീര്‍ എന്നിവരെയാണ് ബാലുശ്ശേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ബാലുശ്ശേരി ഉണ്ണിക്കുളത്താണ് വെള്ളിയാഴ്ച പുലര്‍ച്ചയോടെ ആക്രമണമുണ്ടായത്. സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസ് തീയിട്ട് നശിപ്പിച്ചു. ആക്രമണങ്ങളില്‍ മുപ്പതിലധികം പ്രവര്‍ത്തകരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്. വ്യാഴാഴ്ച രാത്രി പ്രദേശത്ത് എല്‍ഡിഎഫ് – യുഡിഎഫ് സംഘര്‍ഷമുണ്ടായിരുന്നു.
കോണ്‍ഗ്രസ് പ്രവര്ത്തകൻ കിഴക്കേ വീട്ടില്‍ ലത്തീഫിന്റെ വീടിന് നേരെ കല്ലേറുമുണ്ടായി. കിഴക്കേ വീട്ടില്‍ ലത്തീഫിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ ഇന്നോവ കാര്‍ തകര്‍ത്ത നിലയിലാണ്.
Discussion about this post