Tuesday, May 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മൂന്നരക്കോടിയുടെ ഇൻഷുറന്‍സ് തുകയ്ക്കായി 57കാരി ഭർത്താവിനെ കൊലപ്പെടുത്തി

by Brave India Desk
Apr 10, 2021, 04:52 pm IST
in India
Share on FacebookTweetWhatsAppTelegram

ചെന്നൈ: ഇന്‍ഷുറൻസ് തുക നേടുന്നതിനായി നടക്കാനുള്ള ശേഷിയില്ലാത്ത ഭര്‍ത്താവിനെ ഭാര്യ തീകൊളുത്തി കൊലപ്പെടുത്തി. ചെന്നെ ഈറോഡ് സ്വദേശി കെ.രംഗരാജ് ആണ് (62) കൊല്ലപ്പെട്ടത്. ചെന്നൈ ഈറോഡ് സ്വദേശിയായ ഇയാൾ ഒരു പവർലൂം യൂണിറ്റ് ഉടമയാണ്. രംഗരാജിന്‍റെ പേരിലുള്ള മൂന്നരക്കോടിയോളം രൂപയുടെ ഇൻഷുറൻസ് തുക നേടുന്നതിനായി ഭാര്യ ജോതിമണി (57) ആണ് ബന്ധുവായ രാജ (41) എന്നയാളുടെ സഹായത്തോടെ ഭർത്താവിനെ ക്രൂരമായി ഇല്ലാതാക്കിയത്. സംഭവത്തിൽ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പൊലീസ് പറയുന്നതനുസരിച്ച് ഒരു അപകടത്തെ തുടർന്ന് രംഗരാജുവിന് നടക്കാനുള്ള ശേഷി നഷ്ടമായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഇയാളെ ഒരു വാനിലുള്ളിൽ ഇരുത്തിയ ശേഷം ഭാര്യയും ബന്ധുവും ചേർന്ന് വാൻ പെട്രോളൊഴിച്ച്  കത്തിക്കുകയായിരുന്നു.

Stories you may like

ആറുമാസത്തിനപ്പുറം ആയുസ്സില്ല”; മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി തിരുച്ചെന്തൂർ എംഎൽഎ

ഭാരതത്തെ ലക്ഷ്യമിട്ട് അൽ-ഖ്വൊയ്ദ ഭീകരർ; ബംഗ്ലാദേശ് ആസ്ഥാനമായുള്ള ‘എബിടി’യുടെ നീക്കങ്ങളെ അതീവ ജാഗ്രതയോടെ വീക്ഷിച്ച് രഹസ്യാന്വേഷണ ഏജൻസികൾ

അപകടത്തിന് ശേഷം ചികിത്സയില്‍ കഴിഞ്ഞിരുന്ന കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നുമാണ് ഇവർ രംഗരാജിനെ കൂട്ടിക്കൊണ്ടു വന്ന് കൊലപ്പെടുത്തിയത്. വീട്ടിലേക്ക് കൊണ്ടു പോവുകയാണെന്ന വ്യാജേനയാണ് ഇയാളെ ആശുപത്രിയിൽ നിന്നും കൊണ്ടു വന്നത്. തുടർന്ന് രാത്രി പതിനൊന്നരയോടെ തിരുപ്പൂര്‍ പെരുമാനള്ളൂരിന് സമീപമെത്തിയപ്പോള്‍ ഇവർ സഞ്ചരിച്ചിരുന്ന വാഹനം വഴിയിൽ നിർത്തിയിട്ടു. പ്രതികളിലൊരാളായ രാജയാണ് വാഹനം ഓടിച്ചിരുന്നത്. ഇതിനു ശേഷം ജോതിമണിയോടൊപ്പം ചേർന്ന് വാഹനത്തിന് തീകൊളുത്തുകയായിരുന്നു. സ്വന്തമായി ചലനശേഷിയില്ലാത്ത രംഗരാജ് വാഹനത്തിനുള്ളിൽ കത്തിയമർന്നു.

പിറ്റേന്ന് പുലർച്ചെ രാജ തന്നെയാണ് തീപിടുത്തത്തെക്കുറിച്ച് പൊലീസിൽ വിവരം അറിയിച്ചത്. എന്നാൽ ചോദ്യം ചെയ്യലിൽ രാജയും ജോതിമണിയും പരസ്പര വിരുദ്ധമായി മൊഴി നൽകിയതോടെയാണ് പൊലീസിന് സംശയം തോന്നിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കി. സിസിറ്റിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാനിൽ പെട്രോളുമായി വരുന്ന രാജയുടെ ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്തു.തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നാലെ ജോതിമണിയെയും ചോദ്യം ചെയ്തതോടെ ഇവരും കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട രംഗരാജ് ഏതാണ്ട് ഒന്നരക്കോടിയോളം രൂപയുടെ കടക്കാരനായിരുന്നു. പണം വാങ്ങിയ ആളുകൾ അത് മടക്കി ചോദിച്ച് സമ്മർദ്ദത്തിലാക്കിയതോടെ ഇൻഷുറൻസ് തുക നേടി കടം വീട്ടാനാണ് ഇത്തരമൊരു കൃത്യം നടത്തിയതെന്നാണ് ജോതിമണിയുടെ മൊഴി.

ഇതിനായി രാജയുടെ സഹായം തേടി. അൻപതിനായിരം രൂപ അഡ്വാൻസും നൽകി. ഒരു ലക്ഷം രൂപ കൂടി നൽകുമെന്ന് വാഗ്ദാനവും ചെയ്തിരുന്നു എന്നാണ് ഇവർ അറിയിച്ചത്. കുറ്റസമ്മതത്തിന് പിന്നാലെ തന്നെ പെരുമാനല്ലൂർ പൊലീസ് ഇരുവർക്കുമെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Tags: murdercase
Share1TweetSendShare

Latest stories from this section

യുഎസ് ഉപരോധ ഇളവ് അവസാനിച്ചാലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരും ; നിലപാട് ഔദ്യോഗികമായി വ്യക്തമാക്കി ഇന്ത്യ

സുവേന്ദു അധികാരിയുടെ പി.എയുടെ കൊലപാതകം ; മുഖ്യപ്രതി ഷൂട്ടർ രാജ്കുമാർ ഉത്തർപ്രദേശിൽ പിടിയിൽ

’55 വർഷത്തെ ചോരക്കളിക്ക് അറുതിവരുത്തി’ ; ഭാരതത്തെ കമ്മ്യൂണിസ്റ്റ് ഭീകര മുക്തമായി പ്രഖ്യാപിച്ച് അമിത് ഷാ

നരേന്ദ്ര മോദിക്ക് നോർവേയുടെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ്’; മോദി സ്വന്തമാക്കുന്ന 32-ാമത് അന്താരാഷ്ട്ര പുരസ്കാരം

Discussion about this post

Latest News

ആറുമാസത്തിനപ്പുറം ആയുസ്സില്ല”; മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി തിരുച്ചെന്തൂർ എംഎൽഎ

ആറുമാസത്തിനപ്പുറം ആയുസ്സില്ല”; മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി തിരുച്ചെന്തൂർ എംഎൽഎ

ഭാരതത്തെ ലക്ഷ്യമിട്ട് അൽ-ഖ്വൊയ്ദ ഭീകരർ; ബംഗ്ലാദേശ് ആസ്ഥാനമായുള്ള ‘എബിടി’യുടെ നീക്കങ്ങളെ അതീവ ജാഗ്രതയോടെ വീക്ഷിച്ച് രഹസ്യാന്വേഷണ ഏജൻസികൾ

ഭാരതത്തെ ലക്ഷ്യമിട്ട് അൽ-ഖ്വൊയ്ദ ഭീകരർ; ബംഗ്ലാദേശ് ആസ്ഥാനമായുള്ള ‘എബിടി’യുടെ നീക്കങ്ങളെ അതീവ ജാഗ്രതയോടെ വീക്ഷിച്ച് രഹസ്യാന്വേഷണ ഏജൻസികൾ

യുഎസ് ഉപരോധ ഇളവ് അവസാനിച്ചാലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരും ; നിലപാട് ഔദ്യോഗികമായി വ്യക്തമാക്കി ഇന്ത്യ

യുഎസ് ഉപരോധ ഇളവ് അവസാനിച്ചാലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരും ; നിലപാട് ഔദ്യോഗികമായി വ്യക്തമാക്കി ഇന്ത്യ

വിശപ്പും ഉറക്കവുമില്ലാത്ത രാത്രികൾ; മനുഷ്യനെ യന്ത്രമാക്കുന്ന ജിഹാദി ഡ്രഗ്, ഇന്ത്യയിൽ ആദ്യമായി പിടി വീഴുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

വിശപ്പും ഉറക്കവുമില്ലാത്ത രാത്രികൾ; മനുഷ്യനെ യന്ത്രമാക്കുന്ന ജിഹാദി ഡ്രഗ്, ഇന്ത്യയിൽ ആദ്യമായി പിടി വീഴുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സുവേന്ദു അധികാരിയുടെ പി.എയുടെ കൊലപാതകം ; മുഖ്യപ്രതി ഷൂട്ടർ രാജ്കുമാർ ഉത്തർപ്രദേശിൽ പിടിയിൽ

സുവേന്ദു അധികാരിയുടെ പി.എയുടെ കൊലപാതകം ; മുഖ്യപ്രതി ഷൂട്ടർ രാജ്കുമാർ ഉത്തർപ്രദേശിൽ പിടിയിൽ

’55 വർഷത്തെ ചോരക്കളിക്ക് അറുതിവരുത്തി’ ; ഭാരതത്തെ കമ്മ്യൂണിസ്റ്റ് ഭീകര മുക്തമായി പ്രഖ്യാപിച്ച് അമിത് ഷാ

’55 വർഷത്തെ ചോരക്കളിക്ക് അറുതിവരുത്തി’ ; ഭാരതത്തെ കമ്മ്യൂണിസ്റ്റ് ഭീകര മുക്തമായി പ്രഖ്യാപിച്ച് അമിത് ഷാ

നരേന്ദ്ര മോദിക്ക് നോർവേയുടെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ്’; മോദി സ്വന്തമാക്കുന്ന 32-ാമത് അന്താരാഷ്ട്ര പുരസ്കാരം

നരേന്ദ്ര മോദിക്ക് നോർവേയുടെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ്’; മോദി സ്വന്തമാക്കുന്ന 32-ാമത് അന്താരാഷ്ട്ര പുരസ്കാരം

ബംഗാളിൽ രണ്ട് പ്രത്യേക അന്വേഷണ സമിതികൾ രൂപീകരിച്ച് സുവേന്ദു അധികാരി ; തൃണമൂൽ ഭരണത്തിലെ അഴിമതിയും സ്ത്രീപീഡനങ്ങളും പ്രത്യേകമായി അന്വേഷിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology