കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പ് നാലം ഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോൾ 75.93 പോളിംഗ് ശതമാനം ആണ് രേഖപ്പെടുത്തിയത്. നാലാം ഘട്ടത്തിലെ 373 സ്ഥാനാര്‍ത്ഥികളില്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ, സംസ്ഥാന മന്ത്രിമാരായ പാര്‍ത്ത ചാറ്റര്‍ജി, അരൂപ് ബിശ്വാസ് എന്നിവരും ഉള്‍പ്പെടുന്നു.
വോട്ടെടുപ്പ് പുരോഗമിക്കുന്നതിടെ ബംഗാളില്‍ വ്യാപക ആക്രമണമാണ് റിപ്പോര്‍ട്ട് ചെയ്തത്. സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. വോട്ടെടുപ്പ് ആരംഭിച്ച് രാവിലെ 9.30 യോടെ കൂച്ച് ബിഹാര്‍ ജില്ലയില്‍ ബിജെപി, തൃണമൂല്‍ കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര സേനയുടെ വെടിവെപ്പിലാണ് നാല് പേര്‍ മരിച്ചത്. വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് ഉണ്ട്.സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
അതേസമയം കൂച്ച് ബിഹാറില്‍ ജനക്കൂട്ടം സുരക്ഷ സൈനികരെ ആക്രമിക്കുകയായിരുന്നുവെന്ന് സിഐഎസ്‌എഫ് പ്രസ്താവനയില്‍ പറഞ്ഞു. പോളിംഗ് ബൂത്തിലേക്ക് എത്തുന്നവരെ തടയുന്ന സംഘത്തെ നീക്കം ചെയ്യുന്നതിനിടെ ഒരു കുട്ടി താഴെ വീഴുകയും പിന്നാലെ ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമം അഴിച്ചു വിടുകയുമായിരുന്നുവെന്ന് സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാനാണ് വെടിയുതിര്‍ത്തതെന്നും സൈന്യം പറഞ്ഞു.
ഹൂഗ്ളിയിലും വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായി. ബിജെപി എംപിയും സ്ഥാനാര്‍ത്ഥിയുമായ ലോക്കറ്റ് ചാറ്റര്‍ജിയുടെ വാഹനത്തിന് നേരെ ആക്രമണവും നടന്നു.
Discussion about this post