കോഴിക്കോട്: ചക്കിട്ടപ്പാറയിലെ ഖനനത്തിനെതിരേ പോസ്റ്റര്‍ പതിച്ച് മാവോയിസ്റ്റ് സംഘടനയുടെ പ്രതിഷേധം. . സിപിഐ മാവോയിസ്റ്റ് ബാണാസുര ഏരിയാ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
ഏകദേശം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന പദ്ധതിയിൽ കര്‍ണാടകയിലെ റെഡ്ഡി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സിപിഎമ്മും ബിജെപിയും ചേര്‍ന്ന് വലിയ ഇരുമ്പയിര് ഖനന ഗ്രൂപ്പിനെ കൊണ്ടുവന്നുവെന്നാണ് മാവോയിസ്റ്റ് ആരോപണം.ബെല്ലാരി റെഡ്ഡിയെ എത്തിച്ചത് സിപിഎം ആണെന്ന് പോസ്റ്ററില്‍ ആരോപിക്കുന്നു. നാടിനെ വില്ക്കാന് പോകുന്നുവെന്നും പറഞ്ഞാണ് ഇതുമായി ബന്ധപ്പെട്ട് പ്രദേശത്ത് മാവോയിസ്റ്റ് സംഘടനകളുടെ നേതൃത്വത്തില്‍ പോസ്റ്ററുകളും ലഘുലേഖകളും പ്രത്യക്ഷപ്പെട്ടത്.
Discussion about this post