പാനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ. കണ്ണൂർ പുല്ലൂക്കര സ്വദേശി ബ്രിജേഷാണ് അറസ്റ്റിലായത്. ഗൂഡാലോചനയിൽ ഇയാൾക്ക് പങ്കുള്ളതായി പൊലീസ് വ്യക്തമാക്കി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
Discussion about this post