ലഖ്നൗ: ഉദ്യോഗസ്ഥർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തിൽ പോയി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
‘എന്റെ ഒഫീസിലെ ചില ഉദ്യോഗസ്ഥർക്ക് കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. അതിനാൽ ഞാൻ സ്വയം നിരീക്ഷണത്തിൽ പോവുകയാണ്. വിർച്വലായി ജോലി തുടരും‘. യോഗി ട്വീറ്റ് ചെയ്തു.
നവരാത്രി- റംസാൻ ആഘോഷങ്ങൾ വരാനിരിക്കുന്ന പശ്ചാത്തലത്തിൽ കൊവിഡ് വ്യാപനം വർദ്ധിക്കാനിടയുള്ളതിനാൽ ഉത്തർ പ്രദേശ് സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ആരാധനാലയങ്ങളിൽ ഒരേ സമയം അഞ്ചിൽ കൂടുതൽ ആളുകൾ കൂടിച്ചേരുന്നതിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.








