കൊച്ചി: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നാലു പേർ പിടിയിൽ. ഇവരിൽ നിന്നും വൻ തോതിൽ എം ഡി എം എയും മറ്റ് മയക്കുമരുന്നുകളും കണ്ടെടുത്തു. കൊച്ചിയിലെ ഒരു ഹോട്ടലിൽ ഇന്നലെ നടന്ന പരിശോധനയിലായിരുന്നു ഇവർ പിടിയിലായത്.
കസ്റ്റംസിന്റെയും എക്സൈസ് വകുപ്പിന്റെയും സംയുക്ത പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.












