ലഖ്നൗ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ് സ്ഥിരീകരിച്ചു. യോഗി ആദിത്യനാഥ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
പ്രാഥമിക ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് പരിശോധനകൾ നടത്തുകയും രോഗബാധ സ്ഥിരീകരിക്കുകയുമായിരുന്നു. നിലവിൽ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം സ്വയം നിരീക്ഷണത്തിലാണ്. ജോലികൾ വിർച്വൽ ആയി തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഉദ്യോഗസ്ഥർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ കഴിഞ്ഞ ദിവസം മുതൽ അദ്ദേഹം സ്വയം നിരീക്ഷണത്തിലായിരുന്നു. ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
നവരാത്രി- റംസാൻ ആഘോഷങ്ങൾ വരാനിരിക്കുന്ന പശ്ചാത്തലത്തിൽ കൊവിഡ് വ്യാപനം വർദ്ധിക്കാനിടയുള്ളതിനാൽ ഉത്തർ പ്രദേശ് സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ആരാധനാലയങ്ങളിൽ ഒരേ സമയം അഞ്ചിൽ കൂടുതൽ ആളുകൾ കൂടിച്ചേരുന്നതിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.









