കൊച്ചി: രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷമാണ് രാജ്യത്ത് ഇന്ധന വിലയില്‍ കുറവ് വരുന്നത്. പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസല്‍ 15 പൈസയുമാണ് കുറഞ്ഞത്. മാര്‍ച്ച് 30നായിരുന്നു ഇതിന് മുൻപ് വില കുറച്ചത്.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില-90.56 രൂപ. ഡീസല്‍- 85.14 രൂപ.പെട്രോള്‍ 92.28 ഉം ഡീസല്‍ 86.75 ഉം ആണ് തിരുവനന്തപുരത്തെ വില.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവിലയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് ഇന്ധന വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.
Discussion about this post