ഡൽഹി: കോവിഡ് രൂക്ഷമായതിനെത്തുടർന്ന് ഈ മാസം കൂടുതൽ ഓക്സിജൻ വേണ്ടിവരുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിൽ കേരളമടക്കം 12 സംസ്ഥാനങ്ങൾക്ക് അടിയന്തരമായി കൂടുതൽ മെഡിക്കൽ ഓക്സിജൻ നല്കാൻ കേന്ദ്രം നടപടിയെടുത്തു .
ഏപ്രിൽ 20, 25, 30 തീയതികൾ കണക്കാക്കി 4880 ടൺ, 5619 ടൺ, 6593 ടൺ എന്നിങ്ങനെയാണ് അനുവദിക്കുകയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം വരുംകാല ആവശ്യം മുന്നിൽക്കണ്ട് 100 ആശുപത്രികളിൽ സ്വന്തമായി ഓക്സിജൻ ഉണ്ടാക്കുന്നതിനുള്ള പ്ലാന്റുകൾ സ്ഥാപിക്കാനും 50,000 ടൺ ഓക്സിജൻ ഇറക്കുമതി ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
വ്യാഴാഴ്ച ചേർന്ന മന്ത്രിതലസമിതിയാണ് തീരുമാനമെടുത്തത്. 100 ആശുപത്രികളിൽ ഓക്സിജൻ ഉത്പാദന പ്ലാന്റുകൾ സ്ഥാപിക്കാൻ പി.എം. കെയേഴ്‌സ് ഫണ്ടിൽനിന്ന് സഹായം നൽകും.
Leave a Comment