ഡല്‍ഹി: മുന്‍ സി ബി ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ (68) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലായിരുന്നു അന്ത്യം.
കോവിഡ്-19മായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളാണ് മരണകാരണമെന്ന് മുതിര്‍ന്ന അധികൃതര്‍ പറഞ്ഞതായി പി ടി ഐ റിപ്പോര്‍ട് ചെയ്തു. വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം.
1974 ബാച്ചിലെ ഇന്ത്യന്‍ പൊലീസ് സര്‍വിസ് (ഐ പി എസ്) ഓഫിസറാണ് രഞ്ജിത് സിന്‍ഹ.
ഡിസംബര്‍ 2012 മുതല്‍ ഡിസംബര്‍ 2014 വരെയാണ് രഞ്ജിത് സിന്‍ഹ സി ബി ഐ ഡയറക്ടറുടെ ചുമതല നിര്‍വഹിച്ചത്.
Discussion about this post