ചെന്നൈ: പ്രശസ്ത ഗായികയുടെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത കേസിൽ പാസ്റ്ററും സംഘവും അറസ്റ്റിൽ. ചെന്നൈ കീഴ്പാക്കത്തെ പാസ്റ്ററായ ഹെന്റിയും ഗായികയുടെ മൂന്ന് ബന്ധുക്കളുമാണ് അറസ്റ്റിലായിരിക്കുന്നത്.
ഗായിക ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ പങ്കെടുക്കാന്‍ പോകുന്ന സമയം മകളെ അടുത്ത ബന്ധുവിന്റെ വീട്ടില്‍ നിര്‍ത്തിയാണ് പോയിരുന്നത്. ഇതിനിടെയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. ഗായിക നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കീഴ്പാക്കം പൊലീസാണ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.
പതിനഞ്ച് വയസ്സുള്ള പെൺകുട്ടിയെയാണ് പ്രതികൾ പീഡിപ്പിച്ചത്. പ്രതികൾക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു.







