ഹരിദ്വാര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമനുസരിച്ച് ഹരിദ്വാറില്‍ നടക്കുന്ന കുംഭമേള നേരത്തെ അവസാനിപ്പിക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്. മുഖ്യ പുരോഹിതരില്‍ ഒരാളായ സ്വാമി അവദേശ്വാനന്ദ് ഗിരിയാണ് ഇക്കാര്യം അറിയിച്ചത്. ജുന അഖാരയിലെ അംഗമാണ് സ്വാമി അവദേശ്വാനന്ദ് ഗിരി.
ജനങ്ങളുടെ സുരക്ഷക്കാണ് പ്രാധാന്യം നല്‍കുന്നത്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ നിമഞ്ജന ചടങ്ങുകള്‍ നേരത്തെ പൂര്‍ത്തിയാക്കി ജുന അഖാര കുംഭമേളയില്‍ നിന്ന് പിന്മാറുകയാണെന്ന് സ്വാമി അവദേശ്വാനന്ദ അറിയിച്ചു.
അതേസമയം, യു.പി, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങള്‍ കുംഭമേള കഴിഞ്ഞെത്തുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ക്വാറന്‍റീനും നിര്‍ബന്ധിത കോവിഡ് പരിശോധനയും തീര്‍ഥാടകര്‍ക്ക് നടത്തുമെന്ന് സംസ്ഥാനങ്ങള്‍ അറിയിച്ചു.
Discussion about this post