Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

“കോവിഡിനെതിരായ യുദ്ധത്തിലാണ് നാമിപ്പോൾ; ലോക്ക് ഡൗണിൽ നിന്നും രാജ്യത്തെ മാറ്റി നിർത്തുമെന്ന് ഉറപ്പാക്കാൻ പരിശ്രമിക്കാം” പ്രധാനമന്ത്രി

by Brave India Desk
Apr 21, 2021, 07:47 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡല്‍ഹി: കോവിഡ് 19ന് എതിരായ മറ്റൊരു യുദ്ധത്തിലാണ് നമ്മള്‍ ഇപ്പോള്‍ പോരാടുന്നതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ കുറേ ആഴ്ചകള്‍ സ്ഥിതിഗതികള്‍ മികച്ച നിലയില്‍ ആയിരുന്നെന്നും എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തില്‍ കൂടിയാണ് നമ്മള്‍ ഇപ്പോള്‍ കടന്നു പോകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

തനിക്ക് എല്ലാവരുടെയും സങ്കടവും വിഷമവും മനസിലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രത്യേകിച്ച്‌ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദന മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ വെല്ലുവിളി വലുതാണെന്നും എന്നാല്‍, നമ്മള്‍ ഇതിനെ മറികടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

“എല്ലാ ഡോക്ടര്‍മാര്‍ക്കും, പാരാ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും, ശുചീകരണ പ്രവര്‍ത്തകര്‍ക്കും, പൊലീസ്, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരോടും ഞാന്‍ നന്ദി പറയുന്നു. COVID19 നെ നേരിടാന്‍ നിങ്ങള്‍ നിങ്ങളുടെ ജീവന്‍ നല്‍കി. ഞങ്ങള്‍ക്കും ഞങ്ങളുടെ സുരക്ഷയ്ക്കും വേണ്ടി നിങ്ങളുടെ കുടുംബങ്ങളെ ബലിയര്‍പ്പിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.

നമ്മള്‍ പ്രതീക്ഷ നഷ്ടപ്പെട്ടവരാകുകയോ ഭയപ്പെടുകയോ ചെയ്യരുതെന്നും, ശരിയായ സമയത്ത് നമ്മള്‍ ശരിയായ തീരുമാനം എടുക്കുമെന്നും,ഇങ്ങനെയാണ് നമ്മള്‍ ഈ യുദ്ധം ജയിക്കാൻ പോകുന്നതെന്നും പറഞ്ഞ അദ്ദേഹം കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ എടുത്ത തീരുമാനം സാഹചര്യം മെച്ചപ്പെടാന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി.

രാജ്യത്ത് ഓക്സിജന്റെ കടുത്ത ക്ഷാമമുണ്ടെന്നും ഇത് ദൗര്‍ലഭ്യം മറികടക്കാന്‍ ശ്രമിക്കുകയാണെന്നും ഓക്സിജന്റെ നിര്‍മാണവും വിതരണവും വര്‍ദ്ധിപ്പിക്കാന്‍ പ്രവര്‍ത്തിക്കുകയാണെന്നും മോദി പറഞ്ഞു.

“കേസുകള്‍ ഉയര്‍ന്നയുടനെ ഫാര്‍മ കമ്പനികള്‍ മരുന്നുകളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിച്ചു. നമ്മുടെ മരുന്ന് ഉത്പാദനംവര്‍ദ്ധിച്ചു, അത് ഇനിയും വര്‍ദ്ധിപ്പിക്കും. ഇന്നലെ ഫാര്‍മ കമ്പനികളുമായി സംസാരിച്ചു, അവരെല്ലാം പ്രതിജ്ഞാബദ്ധരാണ്. ഇത്രയും വലിയ ഫാര്‍മ മേഖല രാജ്യത്തുള്ളതില്‍ നമ്മള്‍ ഭാഗ്യവാന്മാരാണ്. പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനു വേണ്ടി മാത്രമുള്ള ആശുപത്രികള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ലോകത്ത് ഇന്ന് ഏറ്റവും വില കുറഞ്ഞ് വാക്സിനുകള്‍ ലഭിക്കുന്നത് ഇന്ത്യയിലാണ്. വാക്സിനുകള്‍ വിതരണം ചെയ്യുന്നതിന് കോള്‍ഡ് ചെയിന്‍ നെറ്റ്‌വര്‍ക്കുണ്ട്. വാക്‌സിനുകളുടെ പരീക്ഷണങ്ങളും അംഗീകാരങ്ങളും വേഗത്തില്‍ ട്രാക്കു ചെയ്‌തു വരികയാണ്. ഇന്ത്യയില്‍ നിര്‍മിച്ച രണ്ട് വാക്സിനുകളുണ്ട്. നമ്മള്‍ ഇപ്പോള്‍ലോകത്തെ വാക്സിനേറ്റ് ചെയ്യുകയാണ്. 10cr, 11cr, 12 cr ഡോസുകള്‍‌ വേഗത്തില്‍‌ നല്‍‌കി. . മെയ് ഒന്നു മുതല്‍ 18 വയസിനു മുകളില്‍ ഉള്ളവര്‍ക്കും വാക്സിന്‍ ലഭിക്കുന്നത് ആയിരിക്കും” അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിന്‍ സൗജന്യമായി ലഭിക്കുമെന്നും. ഇത് പാവപ്പെട്ടവര്‍ക്ക് വലിയ സഹായകമാകുമെന്നും. സാമൂഹികവും സാമ്പത്തികവുമായ തടസ്സങ്ങള്‍ കുറയ്ക്കുക എന്നതിനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സിനുകള്‍ നഗരപ്രദേശങ്ങളില്‍ വേഗത്തില്‍ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കുടിയേറ്റ തൊഴിലാളികള്‍ നിലവില്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ഇത് നഗരങ്ങളില്‍ വാക്സിനുകള്‍ ലഭിക്കുന്നത് അവര്‍ക്ക് എളുപ്പമാക്കും. ഇത് അവര്‍ക്ക് ജോലി തുടരുന്നതിന് സഹായകമാകുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നമുക്ക് ഒരു കോവിഡ് നിര്‍ദ്ദിഷ്ട മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇല്ലായിരുന്നു. എന്നാല്‍, ഇപ്പോള്‍ അതെല്ലാം ചുരുങ്ങിയ സമയത്തിനുള്ളില്‍ നമുക്ക് ലഭ്യമാകുന്നുണ്ട്. നിരന്തരം പരിശോധന വര്‍ദ്ധിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

നമ്മള്‍ എല്ലാവരും കോവിഡിനെ നേരിടും. കോവിഡിനെതിരെ പോരാടാന്‍ ജന്‍ ഭാഗിധരി നമ്മളെ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഭക്ഷണം, മരുന്നുകള്‍, പാര്‍പ്പിടം എന്നിങ്ങനെ വിവിധ കാര്യങ്ങളുമായി ആളുകളെ സഹായിക്കുന്ന ധാരാളം പേരുണ്ട്. ഈ ആളുകളുടെ ശ്രമങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. എല്ലാവരോടും മുന്നോട്ട് വന്ന് ആവശ്യമുള്ളവരെ സഹായിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ യുവാക്കളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

നമ്മള്‍‌ ഒന്നിച്ച്‌ പ്രവര്‍‌ത്തിക്കുകയാണെങ്കില്‍‌ കണ്ടയിന്‍‌മെന്റ് സോണുകള്‍ളെക്കുറിച്ച്‌ ആകുലപ്പെടേണ്ടതില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. യാതൊരു കാരണവുമില്ലാതെ വീടുകളില്‍ നിന്ന് പുറത്തുപോകരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ക്ഡൗണുകളില്‍ നിന്ന് രാജ്യത്തെ മാറ്റിനിര്‍ത്തുമെന്ന് ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുക. ലോക്ക്ഡൗണ്‍ അവസാന ആശ്രയമായി നിലനിര്‍ത്താന്‍ താന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. അത്യാവശ്യമുണ്ടെങ്കില്‍ മാത്രം വീട്ടില്‍ നിന്ന് പുറത്തു പോകുക. അങ്ങനെ പോകുമ്ബോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

Tags: covid second wavePM Narendra Modi
Share1
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies