ഡോമിനോസ് പിസ്സ ഔട്ട്ലെറ്റിന്റെ ഇന്ത്യന്‍ വിഭാഗം സൈബര്‍ ആക്രമണത്തിന് ഇരയായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു . ഇസ്രയേലി സൈബര്‍ക്രൈം സഹസ്ഥാപകന്‍ അലോണ്‍ ഗാല്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
ഡൊമിനോസ് ഇന്ത്യന്‍ ഡാറ്റയിലേക്ക് ആക്രമണം നടത്താന്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയതായും, അവിടെ നിന്നുള്ള വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പനയ്ക്ക് വെയ്ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ ഫിനാന്‍സ്, ഐ.ടി, ലീഗല്‍, മാര്‍ക്കറ്റിംഗ് ഓപ്പറേഷന്‍, തുടങ്ങിയ വിഭാഗങ്ങളുടെ ജീവനക്കാരുടെ വിശദാംശങ്ങളും ഉള്‍പ്പെടെ, ഏകദേശം പത്ത് ലക്ഷത്തോളം ഇത്തരത്തിലുള്ള വിവരങ്ങള്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ കമ്പനി ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. തങ്ങളുടെ ഉപഭോക്താക്കളുടെ ഡാറ്റയില്‍ യാതൊരു കൃത്രിമത്വവും നടന്നിട്ടില്ല എന്നാണ് ഇവരുടെ വിശദീകരണം. ഏതെങ്കിലും വ്യക്തിയുടെ സാമ്പത്തിക വിവരങ്ങളുമായി ബന്ധപ്പെട്ട ഒരു ഡാറ്റയും ആക്സസ് ചെയ്തിട്ടില്ല എന്നും, സംഭവം ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് കാരണം ആയിട്ടില്ല എന്നും കമ്പനി അറിയിച്ചിരിക്കുകയാണ്.
ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വിദഗ്ധരുടെ സംഘം ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും ആവശ്യമായ നടപടികള്‍ ഇതിനായി സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.







