പഞ്ചാബില്‍ ഇന്ത്യ-പാക് അതിര്‍ത്തി കടന്നെത്തിയ പ്രാവിനെ പിടികൂടി. റോറന്വാല അതിര്‍ത്തി പോസ്റ്റില്‍ നിന്നാണ് പ്രാവിനെ പിടിച്ചത്. കാവല്‍ നില്‍ക്കുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ അടുത്തേക്ക് കറുപ്പും വെളുപ്പും നിറത്തിലുള്ള പ്രാവ് പറന്നുവരികയായിരുന്നു. പ്രാവിന്റെ കാലില്‍ പേപ്പര്‍ കെട്ടിയിരുന്നു.
സംശയം തോന്നിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. ഉടനെ വിവരം പോസ്റ്റ് കമാന്‍ഡര്‍ ഓംപാല്‍ സിംഗിനെ അറിയിച്ചു. സംഭവത്തില്‍ പഞ്ചാബ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post