ഡല്‍ഹി: റഫാല്‍ യുദ്ധ വിമാനങ്ങളുടെ അഞ്ചാംബാച്ച് ഇന്ത്യയിലെത്തി. ഫ്രാന്‍സിലെ മിലിട്ടറി എയര്‍ ബേസില്‍ നിന്നാണ് ഇവ ഇന്ത്യയിലെത്തിയത്. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫ്രാന്‍സിലെത്തിയ എയര്‍ സ്റ്റാഫ് ചീഫ് എയര്‍ ചീഫ് മാര്‍ഷല്‍ ആര്.കെ.എസ്. ബദൂരിയ ആണ് മറിന്യാക് എയര്‍ ബേസില്‍ നിന്ന് വിമാനങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തത്.
ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വരെ 8000 കിലോമീറ്റര്‍ ദൂരമാണ് വിമാനങ്ങള്‍ നിര്‍ത്താതെ പറന്നത്. യാത്രാമധ്യേ ഇന്ധനം നിറയ്ക്കാൻ യുഎഇ എയർഫോഴ്സും Armée de l’Air et de l’Espace ആണ് സഹായിച്ചത്. രണ്ട് എയർഫോഴ്സിനും ഇന്ത്യൻ എയർഫോഴ്സ് നന്ദി അറിയിച്ചു.
https://www.facebook.com/IndianAirForce/posts/1329648930755048
അതേസമയം എത്ര വിമാനങ്ങളാണ് എത്തിയതെന്ന് എയര്‍ഫോഴ്സ് വ്യക്തമാക്കിയിട്ടില്ല.
ആദ്യ ബാച്ചിലെ അഞ്ച് വിമാനങ്ങള്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ എത്തിച്ചിരുന്നു. രണ്ടാംബാച്ചിലെ മൂന്ന് യുദ്ധ വിമാനങ്ങള്‍ കഴിഞ്ഞ നവംബറിലും എത്തിയിരുന്നു. 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് 2016-ല്‍ ഇന്ത്യ ഫ്രാന്‍സുമായി കരാര്‍ ഒപ്പിട്ടത്.
Discussion about this post