കൊല്‍ക്കത്ത: കൊവിഡിന്റെ പുതിയൊരു വകഭേദം ബംഗാളില്‍ കണ്ടെത്തിയതില്‍ ആശങ്കയിലാണ് ഇന്ത്യന്‍ മെഡിക്കല്‍ ലോകം. അതിവേഗം പടരുന്ന ജനിതകമാറ്റം വന്ന വൈറസാണ് ഇതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ വൈറസ് ഏത് തരത്തിലുള്ളതാണെന്ന് പ്രവചിക്കാന്‍ സാധിച്ചിട്ടില്ല. ബംഗാളിലാണ് ഇത് ഏറ്റവും രൂക്ഷമായുള്ളത്. ‘ട്രിപ്പിള്‍ മ്യൂട്ടന്റ് വേരിയന്റ്’ എന്നാണ് പുതിയ വൈറസ് അറിയപ്പെടുന്നത്.
ഡൽഹിയിലും മഹാരാഷ്ട്രയിലും ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ഇടത്തേക്ക് വ്യാപിക്കാനുള്ള സാധ്യതയാണ് കാണുന്നത്.
മൂന്ന് തരത്തില്‍ ജനിതക മാറ്റം സംഭവിച്ച് പുതിയൊരു രൂപഭാവത്തിലേക്ക് ഈ കൊവിഡ് മാറിയിരിക്കുകയാണ്. ബി1618 എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇരട്ട ജനിത വ്യതിയാനം സംഭവിച്ച ബി1617 വൈറസും ഇന്ത്യയില്‍ കണ്ടെത്തിയിരുന്നു.കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഈ വേരിയന്റ് ബംഗാളിലെ ഒരു രോഗിയില്‍ നിന്ന് കണ്ടെത്തിയിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ യുഎസ്, സിംഗപ്പൂര്‍, സ്വിറ്റ്‌സര്‍ലന്റ്, ഫിന്‍ലന്‍ഡ് എന്നിവിടങ്ങളിലും സമാനമായ വൈറസ് കണ്ടെത്തിയിട്ടുണ്ട്.
ഈ വേരിയന്റ് വളരെ അപകടകാരിയാണെന്ന് വിദഗ്ധര്‍ പറയുന്നു. പഠനങ്ങളിലൂടെ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താനാവുമെന്നും,മൂന്ന് തവണ ജനിതക മാറ്റം വന്ന ഇത് അതിവേഗം പടരുന്നതാണെന്നും, കൂടുതല്‍ ആളുകളെ രോഗികളാക്കുന്നുവെന്നും മക്ഗില്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ മധുകര്‍ പൈ പറയുന്നു.
എന്തായാലും ഇതുവരെ കണ്ട കൊവിഡുകളില്‍ ഏറ്റവും അപകടകാരി ഈ വേരിയന്റ് തന്നെയാണെന്നാണ് ഇത് വരെയുള്ള നിഗമനങ്ങൾ.
Discussion about this post