ബഗ്ദാദ്: ശനിയാഴ്ച രാത്രി ഇറാഖിലെ ബഗ്ദാദില്‍ ഇബ്നുല്‍ ഖത്തീബ് ആശുപത്രിയിൽ ഓക്സിജന്‍ ടാങ്കുകള്‍ പൊട്ടിത്തെറിച്ചുണ്ടായ തീപ്പിടിത്തത്തില്‍ 19 പേര് മരിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങൾ പുരോഗമിക്കുകയാണ്.
ആശുപത്രിയില്‍ നടന്ന സ്ഫോടനത്തില്‍ എത്രപേര്‍ക്ക് പരിക്കേറ്റെന്ന് കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്ന് പറയുന്നു. തെക്ക് കിഴക്കന്‍ ബഗ്ദാദിലെ ഈ ആശുപത്രിയിലേക്ക് ഇറാഖിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള ആളുകളെ റഫര്‍ ചെയ്യുന്നുണ്ട്. അതില്‍ കൊവിഡ് രോഗമുള്ളവരും ഉള്‍പ്പെടുന്നു.
സംഭവത്തില്‍ ഇറാഖ് പ്രസിഡന്റ് മുസ്തഫ അല്‍ ഖദിമി ദു:ഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.
Discussion about this post