കോഴിക്കോട്: സോളാർ തട്ടിപ്പു കേസിൽ ബിജു രാധാകൃഷ്ണന് ഒന്നാം പ്രതിയും, സരിത എസ് നായര് രണ്ടാം പ്രതിയുമെന്ന് കോടതി വിധി.
കോഴിക്കോട് ജുഡീഷ്യല് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് ശിക്ഷാ വിധി പ്രഖ്യാപിക്കും. മൂന്നാം പ്രതി ബി മണി മോനെ കോടതി വെറുതെ വിട്ടു.
നടക്കാവ് സെന്റ് വിന്സെന്റ് കോളനി ‘ഫജര്’ ഹൗസില് അബ്ദുല് മജീദിന്റെ വീട്ടിലും ഓഫീസിലും സോളാർ പാനൽ നല്കാമെന്ന് പറഞ്ഞ് 42.7 ലക്ഷം രൂപ പ്രതികള് തട്ടിയെടുത്തെന്നാണ് കേസ്. ഇതിനു പുറമെ കോഴിക്കോട്, കണ്ണൂര്, മലപ്പുറം, വയനാട് ജില്ലകളില് ടീം സോളാർ കമ്പനിയുടെ ഫ്രാഞ്ചൈസി, വിൻഡ് മിൽ പദ്ധതിയിൽ പങ്കാളിത്തം എന്നിവ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്നും പരാതിയുണ്ട്.
Discussion about this post