ഡൽഹി: കൊവിഡിന്റെ രണ്ടാം തരംഗത്തിനെതിരെ പോരാടുന്ന ഇന്ത്യയ്‌ക്കൊപ്പം ഉണ്ടാകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. മഹാമാരിയെ അതിജീവിക്കുന്നതിനായി തങ്ങളാല്‍ കഴിയാവുന്ന എന്ത് സഹായവും നല്‍കാന്‍ സന്നദ്ധനാണെന്നും മാക്രോണ്‍ അറിയിച്ചു. കൊവിഡിനെതിരെ ഇരു രാജ്യങ്ങളും ഒരുമിച്ച് വിജയം കൈവരിക്കും. ഹിന്ദിയില്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു മാക്രോണിന്റെ പ്രതികരണം.
ഒരു ആശുപത്രിക്ക് ഒരോ ഓക്‌സിജന്‍ ജനറേറ്ററുകള്‍ എന്ന കണക്കില്‍ അതിനെ ആശ്രയിച്ചുകൊണ്ട് പത്ത് വര്‍ഷത്തോളം ആശുപത്രികള്‍ക്ക് അതിനെ ഉപയോഗപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും കഠിനമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഫ്രഞ്ച് കമ്പനികൾ ഇതിനായി ഒരുമിച്ചുണ്ട്. ഞങ്ങളുടെ രാജ്യത്തിന്റെ കേന്ദ്രം എന്നുപറയുന്നത് ഐക്യമാണ്. അതുതന്നെയാണ് ഇന്ത്യയേയും ഫ്രാന്‍സിനേയും ഒരുമിച്ചു നിര്‍ത്തുന്നത്. കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post