അസം: ആദ്യഫലസൂചനകളിൽ തന്നെ ആസ്സാമിൽ ബിജെപി ലീഡ് നിലനിർത്തുകയാണ്. 126 സീറ്റിലേക്കാണ് അസ്സമിൽ തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ ആരംഭിച്ച 16 മണ്ഡലങ്ങളിൽ 11 എണ്ണത്തിലും ബിജെപി മുന്നിലാണ്. അഞ്ച് സീറ്റിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്.
തെരഞ്ഞെടുപ്പിന്റെ ഫലം തങ്ങൾക്ക് അനുകൂലമായിരിക്കുമെന്നും ഭരണതുടർച്ച ജനം ആഗ്രഹിക്കുന്നുവെന്നും മുഖ്യമന്ത്രി സർബാനന്ദ് സോനോവാൾ പറഞ്ഞു. .88 സീറ്റുകൾ നേടിയാണ് കഴിഞ്ഞ തവണ ബി.ജെ.പി ഭരണത്തിലെത്തിയത്. 22 സീറ്റുകൾ കോൺഗ്രസ്സിനുള്ളത്.








