കൊൽക്കത്ത: ബംഗാളിൽ നാണം കെട്ട് കോൺഗ്രസ്- ഇടത് സഖ്യം. ഒരു സീറ്റിൽ മാത്രമാണ് ഇവർക്ക് ലീഡ് ചെയ്യാൻ സാധിക്കുന്നത്. നിലവിൽ 184 സീറ്റുകളിൽ ലീഡുമായി ഭരണ കക്ഷിയായ തൃണമൂൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുകയാണ്. ശക്തമായ മത്സരം കാഴ്ചവെച്ച ബിജെപി 104 സീറ്റുകളിൽ മുന്നേറുന്നു.
അതേസമയം നന്ദിഗ്രാമിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പിന്നിലാണ്. ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരി ഇവിടെ 3500 വോട്ടുകൾക്ക് മുന്നിലാണ്.
നന്ദിഗ്രാമിൽ പരാജയപ്പെട്ടാൽ അത് മമതക്കും തൃണമൂലിനും കനത്ത തിരിച്ചടിയാകും. ബിജെപിയുടെ പരിഹാസം ഭയന്ന് മറ്റെങ്ങും മമത മത്സരിച്ചിരുന്നില്ല.









