തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കാന്‍ കഴിഞ്ഞത് വലിയ കാര്യമാണെന്ന് പത്മജ വേണുഗോപാല്‍. വളരെ ചെറിയൊരു തോല്‍വിയാണ് ഉണ്ടായിരിക്കുന്നത് അതില്‍ ദുഃഖമില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പത്മജ ഇക്കാര്യം പറഞ്ഞത്.
തോല്‍വിയില്‍ ദുഃഖമില്ല, സുരേഷ്ഗോപി ഞങ്ങളുടെ കുറെ വോട്ടുകള്‍ പിടിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. അല്ലെങ്കില്‍ ഇത്ര വോട്ടെന്നും അവര്‍ക്ക് ലഭിക്കില്ല. കോണ്‍ഗ്രസിനെ തോല്പിക്കാനായിട്ടുള്ള ബിജെപിയുടെ തന്ത്രമാണോ എന്ന് പരിശോധിക്കും. സംസ്ഥാനത്ത് ബിജെപി-എല്‍ഡിഎഫ് ബന്ധമുണ്ട്. സിനിമയില്‍ കാണുന്നതല്ല ജീവിതം. പൊതുരംഗത്ത് പ്രവര്‍ത്തിച്ച് വന്നവരാണ് ഞങ്ങള്‍. ഇനിയും രാഷ്ട്രീയത്തിലും പൊതുരംഗത്തും സജീവമായിട്ടുണ്ടാകുമെന്നും തോല്‍വിയുടെ കാരണം പഠിക്കുമെന്നും പത്മജ പറഞ്ഞു.
പാര്‍ട്ടിയില്ലാത്ത സ്ഥലത്ത് പോയി പാര്ട്ടിയുണ്ടാക്കിയയാളാണ് മുരളീധരന്. അവിടെ ജയിക്കണം എന്നായിരുന്നില്ല ലക്ഷ്യം, ബിജെപിയെ ജയിക്കാന്‍ അനുവദിക്കാതിരിക്കുക. അത് അദ്ദേഹം നടത്തിയെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.
Discussion about this post