ചലച്ചിത്ര താരം ദുൽഖർ സൽമാന്റെ മകൾ മറിയമിന് ഇന്ന് നാലാം പിറന്നാൾ. പിറന്നാൾ ആഘോഷ വേളയിൽ കുഞ്ഞു മറിയമിന് ആശംസകൾ നേർന്നിരിക്കുകയാണ് ചലച്ചിത്ര താരവും ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയ.
https://www.instagram.com/p/COepCplJk2H/?utm_source=ig_embed
‘ഞങ്ങളുടെ മാലാഖ കുഞ്ഞിന് ജന്മദിനാശംസകൾ !! മുമ്മു … നിനക്ക് നാലുവയസ്സായെന്ന് നച്ചു മാമിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഇത്ര വേഗത്തിൽ വളരരുത്. നീ ഏറ്റവും മികച്ചവളാണ്. നിന്നെ ഒരുപാട് സ്നേഹിക്കുന്നു.” ഇങ്ങനെയായിരുന്നു നസ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുളള താരപുത്രിയാണ് മറിയം. കുഞ്ഞ് മറിയത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്. നിരവധി പ്രമുഖർ മറിയമിന് ആശംസകളുമായി എത്തിയിട്ടുണ്ട്.
Discussion about this post